Map Graph

റോസ്, കാലിഫോർണിയ

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മാരിൻ കൗണ്ടിയിൽ സാൻഫ്രാൻസിസ്കോയ്ക്കു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്ന ഏകീകരിക്കപ്പെട്ട ഒരു ചെറിയ പട്ടണമാണ് റോസ്. സാൻ റഫായേലിന് 1.5 മൈൽ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 36 അടി ഉയരത്തിലാണ് റോസ് പട്ടണം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസിൽ ഈ​ പട്ടണത്തിലെ ജനസംഖ്യ 2,415 ആയിരുന്നു. കിഴക്ക് കെന്റ്ഫീൽഡും ഗ്രീൻബ്രേയും, തെക്ക് ലാർക്സ്പുർ, വടക്ക് സാൻ അൻസെൽമോ എന്നിവയാണ് ഈ പട്ടണത്തിന്റെ അതിരുകൾ.1859 ൽ റാഞ്ചോ പുന്റാ ഡി ക്വെന്റിൻ വാങ്ങിയ ജെയിംസ് റോസിന്റെ ബഹുമാനാർഥമാണ് പട്ടണത്തിനു റോസ് എന്ന പേരു നൽകപ്പെട്ടത്.

Read article
പ്രമാണം:Marin_County_California_Incorporated_and_Unincorporated_areas_Ross_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png